Diaspora/Diaspora
hey
Discussion started , with 14 comments.-
എത് വാക്യം "hey" ക്ക് പകരം ഉപയോഗിക്കാന്‍ കഴിയും?
-
നമസ്കാരം.
Look for context. When english people says 'hey', what do we say instead.
-
ഹേ! എന്ന് തന്നെ ഉപയോഗിച്ചു കൂടേ?
ഹേ! കൃഷ്ണൻ... / ഹേ! സോമൻ... / ഹേ! സ്നാപക്... എന്നിങ്ങനെ.
നമ്മുടെ നാടകങ്ങളിലും മറ്റും ഇങ്ങനെയുള്ള അഭിസംബോധന വളരെ പ്രചാരത്തിലുണ്ടായിരുന്നു. ആംഗലേയത്തിൽ hey എന്ന് കേൾക്കുമ്പോൾ ആർക്കും പ്രശ്നമില്ല, മലയാളത്തിൽ സ്ഥിരമായി ഇങ്ങനെ "ഹേ!" എന്ന് സംബോധന ചെയ്യുമ്പോൾ ഈ പ്രശ്നം താനേ മാറിക്കോളും.
@ Anish A നമസ്കാരം എന്നത് ആംഗലേയത്തിലെ "hello" എന്ന സംബോധനയ്ക്ക് പകരം ഉപയോഗിക്കാവുന്ന സമാനപദമാണ്
-
പക്ഷെ "hey" ശ്രദ്ധയാകര്‍ഷിക്കുന്നതിനുള്ള വ്യാക്ഷേപകവും ,നമസ്കാരം വന്ദിക്കലും അല്ലെ?
-
@snapak അങ്ങനെയെങ്കില്‍ ഹേ തന്നെയണു ഉചിതം. നന്ദി സ്നാപക്.
-
സുനീഷ്, ആംഗലേയത്തിലെ "hey" എന്ന പദവും വ്യാക്ഷേപകം തന്നെയാണ്.
-
@snapak അത് തന്നെയല്ലെ ഞാനും പറഞ്ഞത്.
-
"ഹേ" സംസ്കൃതപദമാണു്. സംബോധനപ്രഥമ എന്ന വിഭക്തി കാണിക്കാനുള്ളതു്. മലയാളത്തിൽ അതുപയോഗുക്കുന്നതിനു് ഒരു കുഴപ്പവുമില്ല. മലയാളത്തിലെ മിക്ക വാക്കും സംസ്കൃതത്തിൽ നിന്നും സ്വാംശീകരിച്ചതാണു്.
-
We don't need exact word-to-word translations. Conveying the idea is our goal. We can do it however we feel, provided the idea is conveyed without any complexities.
-
എനിക്ക് വ്യാകരണം വല്യ പിടിയില്ല.
സാങ്കേതികതയെക്കാള്‍ ആളുകള്‍ ഉപയോഗിക്കുന്നതോ, മനസിലാകുന്നതോ എന്താണെന്ന് നോക്കുകയല്ലേ വേണ്ടത്.
അത് എവിടെ ആണ് ഉപയോഗിക്കുന്നത് എന്ന് നോക്കി ചെയ്യു..
-
@അനീഷ് : അതു് തന്നെ. നാട്ടുകാർക്ക് മനസ്സിലാവുന്നതു് പോലെ അങ്ങ് ചെയ്താൽ മതി. കൂടുതൽ ശ്രേഷ്ഠഭാഷാവത്കരിക്കാൻ നോക്കേണ്ട കാര്യമില്ല.
-
:)
-
@ സുനീഷ്, നാം രണ്ടു പേരും പറഞ്ഞത് ഒന്ന് തന്നെ :-)
ഹേ സംസ്കൃതപദം തന്നെ. അതിന്റെ മലയാള തത്ഭവരൂപം ഏയ് *എന്നായിരിക്കണം (ഊഹമാണ്). നാടക സംഭാഷങ്ങളിൽ *അല്ലയോ *എന്നൊക്കെ കാണുന്നുണ്ട് :-) പിന്നെ ഇതൊരു സാർവ്വലൌകിക ശബ്ദം ആയതുകൊണ്ട് ഈ *hey പല ഭാഷകളിലും ഏതാണ്ട് അങ്ങനെ തന്നെയാണ് ഉപയോഗിക്കുന്നത്.
-
പൂയ് എന്നിട്ടൂടെ . അതല്ലേ നല്ല തര്‍ജ്ജമ
-
"പൂയ്" എന്നും ആകാം "കൂയ്" എന്നും ആകാം. ശ്രേഷ്ഠഭാഷാവത്കരിക്കേണ്ട എന്നാണെങ്കിൽ ഇങ്ങനൊക്കെ ആകാം :-))